സ്വവര്‍ഗരതിക്കാര്‍ എയിഡ്സ് ഭീഷണിയില്‍

PROPRO
ഏഷ്യന്‍ രാജ്യങ്ങളിലെ സ്വവര്‍ഗരതിക്കാര്‍ കടുത്ത എയിഡ്സ് ഭീഷണി നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ 1980കളുടെ അവസാനമുണ്ടായതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഏഷ്യയിലുള്ളതെന്ന് ഐക്യരാഷ്ട്ര സഭയുടെ എയിഡ്സ് വിരുദ്ധ സമിതി തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വവര്‍ഗരതിക്കാരായ പുരുഷന്‍‌മാര്‍ക്കാണ് കൂടുതല്‍ എയിഡ്സ് ഭീഷണിയുള്ളതെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സമിതിയുടെ എക്സിക്യൂട്ടീവ് ഡയറ്ക്ടര്‍ പീറ്റര്‍ പയോ പറഞ്ഞു. ഏഷ്യയിലാകെ ഈ പകടം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു. ഇത് പുതുമയുള്ള കാര്യമല്ലെങ്കിലും ഇതിന്‍റെ തീവ്രത അടുത്തയിടെയാണ് തിരിച്ചറിഞ്ഞതെന്നു സമിതി ഭാരവാഹികള്‍ പറയുന്നു.

സാന്‍ ഫ്രാന്‍സിസ്കോയില്‍ സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില്‍ എണ്‍പതുകളില്‍ ഉണ്ടായതിന് സമാനമായ എയിഡ്സ് ബാധയാണ് ഏഷ്യയില്‍ ഇപ്പോഴുള്ളതെന്നും അധികൃതര്‍ പറയുന്നു. എയിഡ്സിനെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തയാണ് ഏഷ്യയില്‍ രോഗം പടരാനുള്ള പ്രധാന കാരണമെന്നും ഇവര്‍ ചൂണ്ടി കാട്ടുന്നു. അതിനാല്‍ തന്നെ ഏഷ്യന്‍ മേഖലയില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ഏയിഡ്സ് വിരുദ്ധ സമിതി അധികൃതര്‍ അറിയിച്ചു.

ന്യുയോര്‍ക്ക്| WEBDUNIA|
സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിന്‍റെ അപകടങ്ങള്‍ സ്വവര്‍ഗരതിക്കാര്‍ തിരിച്ചറിയാത്തയും എയിഡ്സ് പടരാന്‍ ഇടയാക്കിയിട്ടുണ്ടെന്നും യുഎന്‍ അധികൃതര്‍ പറയുന്നു. അതേ സമയം ലോകമെമ്പാടും എയിഡ്സ് കാരണമുള്ള മരണങ്ങളുടെ നിരക്കില്‍ കുറവുണ്ടായതായും ഇവര്‍ അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :