ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം സ്പെയിനിലെ ‘ഓറോ ഡയറക്ട്‘ എന്ന നിക്ഷേപ കമ്പനി സ്വന്തമാക്കി. വിയന്നയില്‍ നടന്ന ലേലത്തില്‍ 3.99 ദശലക്ഷം ഡോളറിനാണ് സ്വര്‍ണ നാണയ ഭീമനെ സ്പാനിഷ് കമ്പനി സ്വന്തമാക്കിയത്.
ലേലത്തില്‍ വിറ്റ ഭീമന്‍ സ്വര്‍ണ നാണയത്തിന് 52 സെന്റീമീറ്റര്‍ വ്യാസവും 100 കിലോഗ്രാം ഭാരമുണ്ട്. ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുള്ള ഈ സ്വര്‍ണ നാണയം 2007 ല്‍ കാനഡയിലാണ് നിര്‍മ്മിച്ചത്. ഏറ്റവും പരിശുദ്ധിയുള്ള 99.999 സ്വര്‍ണമുപയോഗിച്ചാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ ചിത്രമാണ് നാണയത്തിന്റെ ഒരു വശത്ത്. മറുവശത്ത് കാനഡയുടെ ദേശീയ ചിഹ്നമായ മേപ്പിള്‍ ഇലകളുടെ ചിത്രമാണ്. ‘ഓര്‍ വൊണ്‍ വെല്‍സ്ബ‘ എന്ന ഓസ്ട്രിയന്‍ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭീമന്‍ സ്വര്‍ണ നാണയം. എന്നാല്‍, 2010 മാര്‍ച്ചില്‍ കടക്കെണിയില്‍ മുങ്ങിയതോടെ കമ്പനിക്ക് അവരുടെ അഭിമാന നാണയം വില്‍ക്കേണ്ടി വരികയായിരുന്നു.