സ്വകാര്യ ഇടപാട്: ജര്‍മ്മന്‍ പ്രസിഡന്റ് രാജിവച്ചു

ബെര്‍ലിന്‍| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (20:17 IST)
ജര്‍മ്മന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വുള്‍ഫ് രാജിവെച്ചു. സ്വകാര്യ ഇടപാടിന്റെ പേരില്‍ ആരോപണവിധേയനായ അദ്ദേഹത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി. ഇന്ന് ചേര്‍ന്ന പ്രത്യേക കോണ്‍ഫറന്‍സിലാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി വുള്‍ഫ് അറിയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച നടത്തിയ പരാ‍മര്‍ശമാണ് വുള്‍ഫ് പെട്ടെന്ന് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കാരണമായത്.

സുഹൃത്തിന്റെ ഭാര്യയില്‍ നിന്നും വീടുവയ്ക്കാന്‍ വായ്‌പയെടുത്തു, വോള്‍ക്ക്‌സ് വാഗണ്‍ കമ്പനിയില്‍ നിന്നും കുറഞ്ഞ ലീസില്‍ വാഹനം വാങ്ങി എന്നീ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ലോണ്‍ അവിഹിതമായി നേടിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ജര്‍മ്മന്‍ ജനതയില്‍ ഭൂരിഭാഗം പേരും വുള്‍ഫിന്റെ രാജി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :