സ്രെബ്രനിക്ക കൂട്ടക്കൊലക്കേസ്: മുന്‍ സെര്‍ബിയന്‍ പ്രസിഡന്റ് വീണ്ടും പ്രതിക്കൂട്ടില്‍

ഹേഗ്| WEBDUNIA|
PRO
PRO
മുന്‍ സെര്‍ബിയന്‍ പ്രസിഡന്റ് കറാസിക്കിനെതിരെ വീണ്ടും വംശഹത്യാകുറ്റം. സ്രെബ്രനിക്ക കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യുഎന്‍ യുദ്ധക്കുറ്റ ട്രൈബ്യൂണലിന്‍റെ പുതിയ നടപടി.

ബോസ്‌നിയന്‍ യുദ്ധ കാലത്ത് 1995 ജൂലായില്‍ 7500ഓളം മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതുമായി ബന്ധപ്പെട്ട പത്തോളം കേസുകളില്‍ കറാസിക് ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഒളിവിലായിരുന്ന കറാസികിനെ 2008ല്‍ ബെല്‍ഗ്രേഡില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

1992ലെ യുദ്ധകാലത്ത് ബോസ്‌നിയന്‍ നഗരമായ സ്രെബ്രനിക്കയില്‍ സെര്‍ബിയന്‍ സൈന്യം നടത്തിയ കൂട്ടക്കുരുതില്‍ കൊല്ലപ്പെട്ട 400ലധികം പേരുടെ കൂട്ടക്കുഴിമാടം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവരുടെ ശരീരാവശിഷ്ടങ്ങള്‍ വേര്‍തിരിച്ച് വീണ്ടും സംസ്‌ക്കരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യയാണ് 1995ലെ ബോസ്‌നിയന്‍ കൂട്ടക്കുരുതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :