സ്പെയിനില്‍ ശക്തമായ ഭൂചലനം: 10 മരണം

മാഡ്രിഡ്‌| WEBDUNIA|
സ്പെയിനിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ചയുണ്ടായ ശക്‌തമായ രണ്ട് ഭൂചലനങ്ങളില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു‌. റിക്ടര്‍ സ്കെയിലില്‍ 4.4ഉം 5.3 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് സ്പെയിനിനെ നടുക്കിയത്. 10 കീലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനങ്ങള്‍ അനുഭവപ്പെട്ടത്.

50 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാവുന്ന ഏറ്റവും ശക്‌തമായി ഭൂചലനമാണിത്. തുടര്‍ചലനങ്ങള്‍ രണ്ടു മണിക്കുറോളം നീണ്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ വീടുവിട്ടോടി തെരുവുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു.

വീടുകള്‍ക്കും പള്ളികള്‍ക്കും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്നാണു സൂചന. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :