സ്ത്രീകളുടെ ജെല്‍ പുരുഷന്മാര്‍ക്ക് ഗുണകരം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 9 ജൂലൈ 2008 (15:43 IST)
സ്ത്രീകള്‍ക്ക് എയ്ഡ്സ് പ്രതിരോധത്തിന് വേണ്ടി വികസിപ്പിച്ച ജെല്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ സഹായകമെന്ന് ഗവേഷകര്‍. ഈ ക്രീമുകള്‍ ഉപയോഗിച്ച് ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ സ്ത്രീകളില്‍ നിന്ന് എയിഡ്സ് വൈറസ് പുരുഷന്മാരിലേക്ക് പകരുന്ന സ്ഥിതിക്ക് കുറവുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍, അണുനാശിനികള്‍ അടങ്ങിയ ഈ ക്രീം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് എങ്ങനെയെങ്കിലും എച്ച് ഐ വി പിടിപെടാനുള്ള സാ‍ദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സലി ബ്ലൊവെര്‍ , സിഡ്നിനിയിലെ ന്യൂ സൌത്ത് വെയിത്സ് സര്‍വകാലാശാലയിലെ ഡേവിഡ് വിത്സണ്‍ എന്നിവരാണ് പഠനം നടത്തിയത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുന്‍പ് യോനിയില്‍ പുരട്ടുന്നതാണ് ജെല്‍. ഇത് എയിഡ്സ് വൈറസ് പകരുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നാണ് കരുതുന്നത്.

എന്നാല്‍, സ്ഥിരമായി ഈ ജെല്‍ ഉപയോഗിച്ചാല്‍ ഇത് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമെന്നും എയിഡ്സ് വൈറസ് ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി നേടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ലൈംഗിക തൊഴിലാളികളിലാണ് ഇതിന് കൂടുതല്‍ സാധ്യത ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :