സൌദിയില്‍ ശ്രീലങ്കന്‍ വീട്ടുവേലക്കാരിയുടെ തലവെട്ടി

റിയാദ്| WEBDUNIA|
PRO
PRO
കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ സൌദി അറേബ്യയില്‍ ശ്രീലങ്കന്‍ സ്വദേശിനിയായ വീട്ടുവേലക്കാരിയുടെ തലവെട്ടി. റിസാന റഫീക്ക് എന്ന സ്ത്രീയുടെ തലയാണ് വെട്ടിയത്. നാല് മാസം പ്രായമായ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

അല്‍-ദ്വസ്മി പട്ടണത്തില്‍ 2005ലാണ് കുഞ്ഞ് മരിച്ചത്. റിസാനയുടെ സ്പോണ്‍സറുടെ കുഞ്ഞാണ് മരിച്ചത്. കുപ്പിപാല്‍ നല്‍കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മാതാവുമായി ഉണ്ടായ വഴക്കിന് പിന്നാലെ റിസാന കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം.

തുടര്‍ന്ന് റിസാനയെ പൊലീസ് അറസ്റ്റ് ചെയ്തു. 2007ല്‍ സൌദി കോടതി റിസാനയ്ക്കു വധശിക്ഷ വിധിച്ചു. മേല്‍ക്കോടതിയും റിയാദ് സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയും റിസാനയുടെ കുടുംബവുമൊക്കെ അവരുടെ മോചനത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. സംഭവം നടക്കുമ്പോള്‍ റിസാനയ്ക്ക് 17 വയസ്സായിരുന്നു പ്രായം എന്നും വധശിക്ഷ ശരിയായ നടപടിയല്ലെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടന വാദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :