സൈന്യം പ്രഭാകരന്‍റെ താവളത്തിനടുത്ത്!

കൊളംബോ| WEBDUNIA| Last Modified ശനി, 25 ഏപ്രില്‍ 2009 (17:43 IST)
ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍റെ ഒളിസങ്കേതത്തിന് അഞ്ചുകിലോമീറ്റര്‍ അടുത്തെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി രോഹിത ബൊഗോലഗാമ പറഞ്ഞു.

എന്നാല്‍ പ്രഭാകരന്‍ കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാനുള്ള സാധ്യത സൈന്യം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. യുദ്ധമേഖലയില്‍ നിന്ന് ഇതുവരെ 1,92000 പേര്‍ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. അന്‍പതിനായിരത്തോളം പേര്‍ ഇപ്പോഴും യുദ്ധ മേഖലയിലുണ്ടാകാമെന്നാണ് സൈന്യം വിലയിരുത്തുന്നത്.

അതേസമയം ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്ന് പുലികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌‍. മേഖലയിലെ ഭക്ഷണ ശേഖരം ദ്രുതഗതിയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പുലികള്‍ ശനിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. എല്‍ടിടി‌ഇ അനുകൂല വെബ്സൈറ്റായ തമിഴ്നെറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മേഖലയില്‍ ഭക്ഷണ വിതരണം സുഗമമാക്കുന്നതിന് ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും പുലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം തുടരുകയാണെങ്കില്‍ പട്ടിണിമരണം സംഭവിക്കുമെന്നും പുലികള്‍ മുന്നറിയിപ്പ് നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :