സൂരിനാം വിമാനം തകര്‍ന്ന് 19 മരണം

പരമറിബോ:| WEBDUNIA|
തെക്കെ അമേരിക്കയിലെ സൂരിനാമില്‍ വിമാനം തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ഇരട്ട എഞ്ചിനുള്ള അന്റൊനോവ്-എ28 വിമാനമാണ് തകര്‍ന്നത്. ബ്ലൂ വിംഗ്സ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് തകര്‍ന്നതെന്ന് സൂരിനാം വ്യോമഗതഗത ഡയറക്ടര്‍ കെന്നത് ഡോര്‍സ് പറഞ്ഞു.

രണ്ട് വിമാന ജോലിക്കാരടക്കം പത്തൊന്‍പതോ ഇരുപതോ പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൃത്യമായി എത്ര പേരുണ്ടായിരുന്നു എന്നത് നിര്‍ണ്ണയിച്ച് വരുന്നതേയുള്ളൂ. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തലസ്ഥാനമായ പരമറിബോയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വനപ്രദേശത്ത് തകര്‍ന്ന് വീഴുകയായിരുന്നു. അപകടകാരണം അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :