സജിത്ത്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:04 IST)
ലഷ്കര്‍ ഇ ത്വയിബ
കശ്മീർ കമാൻഡർ
അബു ദുജന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജന കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 4.30ഒാടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ദുജനയുടെ സഹായിയായ ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീടു വളയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും ശക്തമായ വെടിവെപ്പ്നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നെന്ന്സൈനിക വൃത്തങ്ങൾ അറിയിച്ചു.
കശ്മീരിലെ ലഷ്കർ പ്രവർത്തനങ്ങളുടെ തലവനാണ് പാകിസ്ഥാൻ സ്വദേശിയായ ദുജന. ദുജനയുടെ തലക്ക് സർക്കാർ 30ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മായിലാണ് അമർനാഥ് യാത്രികർക്കെതിരെ ആക്രമണം നടത്തിയതെന്നാണ്പൊലീസ്കരുതുന്നത്.