സുമാത്രയിലും ഇറാനിലും ശക്‌തമായ ഭൂചലനം

ജക്കാര്‍ത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്തോനീഷ്യയിലെ ദ്വീപില്‍ ശക്‌തമായ ഭൂചലനം ഉണ്ടായി. റിക്‌ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ ചലനം ഒരു മിനിറ്റോളം നീണ്ടു നിന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പില്ല.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെഡാനില്‍ നിന്ന് 300 കിലോമീറ്റര്‍ തെക്ക്‌വടക്ക്‌, 45 കീലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം‌.

ഇറാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വ്യാപക നാശനഷ്ടവും ഉണ്ടായി. ബോല്‍ദാജിയില്‍ നിന്നു ആറു കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :