ഡമാസ്കസ്|
WEBDUNIA|
Last Modified വെള്ളി, 10 ഫെബ്രുവരി 2012 (23:25 IST)
സിറിയയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറ്റി മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സുരക്ഷാ ജീവനക്കാരും സിവിലിയന്മാരും ഉള്‍പ്പെടുന്നു. സിറിയയിലെ അലിപ്പൊ നഗരത്തിലാണ് സ്ഫോടനം നടന്നത്.
ആയുധധാരികളായ തീവ്രവാദ ഗ്രൂപ്പുകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഗാര്‍ഡുകളെ ലക്‍ഷ്യം വച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ചകാര്‍ പോലീസ് സ്റ്റേഷന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്റലിജന്‍സ് ആസ്ഥാനം ലക്‍ഷ്യമാക്കിയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.