സിറിയയിലെ രക്തച്ചൊരിച്ചില്‍ തടയാന്‍ വന്‍ ശക്തികള്‍ക്ക് കഴിയുന്നില്ല‍; യുഎന്‍

ജനീവ| WEBDUNIA| Last Modified വ്യാഴം, 6 മാര്‍ച്ച് 2014 (14:58 IST)
PRO
യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ വന്‍കിട ശക്തികള്‍ക്ക് സിറിയയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്ന് യു‌എന്‍ സമിതി നിയോഗിച്ച പ്രത്യേകസംഘം

വന്‍ശക്തികള്‍ക്കിടയിലെ ഭിന്നതമൂലമാണ് ആഭ്യന്തരയുദ്ധം തടയാന്‍ കഴിയാത്തത്. സിറിയയിലെ യുദ്ധകുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും സംഘം യു.എന്‍. രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോഴും അക്രമം രൂക്ഷമാണ്. പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്ന സൈന്യം ബാരല്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ വിമതര്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളിലൂടെ പ്രത്യാക്രമണങ്ങള്‍ നടത്തുന്നു. സാധാരണക്കാര്‍ക്ക് നേരെവരെ ആക്രമണം ഉണ്ടാകുന്നതായും അവരെ തടങ്കലില്‍ വെക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ജൂലായ് 15 മുതല്‍ കഴിഞ്ഞ ജനവരി 20 വരെ നടന്ന അക്രമങ്ങള്‍ 75 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് 2011-ല്‍ രൂപവത്കരിച്ച സമിതിയുടെ ഏഴാമത് റിപ്പോര്‍ട്ടാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :