സര്‍ദാരിക്കെതിരായ കേസുകള്‍ പിന്‍‌വലിച്ചു

ഇസ്ലാമബാദ്| WEBDUNIA| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (15:43 IST)
പാകിസ്ഥാനില്‍ പി പി പി ഉപാധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള എല്ലാ അഴിമതിക്കേസുകളും ഇടക്കാല സര്‍ക്കാര്‍ ഉപേക്ഷിച്ചു. പി എം എല്‍ എന്‍ നേതാക്കളുമായി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് സര്‍ദാരിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കാനിരിക്കവെ ആണ് ഇടക്കാല സര്‍ക്കാരിന്‍റെ പുതിയ നീക്കം.

പുതുതായി അധികാരത്തിലെത്താന്‍ സാധ്യതയുള്ളവരുമായി സഹകരിച്ച് പോകുക എന്ന മുഷറഫിന്‍റെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. പുറത്താക്കിയ ജഡ്ജിമാരെ അതത് സ്ഥാനങ്ങളില്‍ പുനസ്ഥാപിക്കണമെന്ന നവാസ് ഷെരീഫിന്‍റെ ആവശ്യത്തിന് സര്‍ദാരി പിന്തുണ നല്‍കരുതെന്ന ലക്‍ഷ്യവും ഇതിന് പിന്നിലുണ്ട്. മുഷറഫിനെ അനുകൂലിക്കുന്ന എം ക്യു എം, എ എന്‍ പി എന്നീ കക്ഷികളുമായും പി പി പി കൂട്ട് ചേരണമെന്നാണ് മുഷറഫിന്‍റെ താല്പര്യം.

സര്‍ദാരിയും മുഷറഫും ചേര്‍ന്ന് ഒരു കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ പ്രയത്നത്താലാണിത്.തന്നെ ഇം‌പീച്ച് ചെയ്യില്ലെന്ന ഉറപ്പും സര്‍ദാരിയില്‍ നിന്ന് മുഷറഫ് വാങ്ങിയിടട്ടുണ്ടെന്നാണ് സൂചന.

അതിനിടെ,പി പി പി നേതൃത്വത്തിലുള്ള മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് നവാസ് ഷെരീഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി.മുഷറഫിന് മുന്നില്‍ സത്യപതിജ്ഞ ചെയ്യാന്‍ താല്പര്യമില്ലാത്തതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :