സര്‍ദാരി പരാജിതരില്‍ അഞ്ചാമന്‍

WEBDUNIA|
പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ലോകത്തെ പരാജിതരില്‍ അഞ്ചാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു രാഷ്ട്രീയ മാഗസിന്‍ നടത്തിയ സര്‍വേ. പാകിസ്ഥാന്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ മോശം വ്യക്തിയായാണ് സര്‍ദാരി അറിയപ്പെട്ടിരുന്നത്. സര്‍ദാരിയുടെ പത്നിയും പാക് മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ ഭൂട്ടോ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ അംഗീകരിച്ചിരുന്നില്ലെന്ന് അവരുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതായി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

പിരിച്ചുവിടപ്പെട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കാലതാമസമെടുത്തതാണ് സര്‍ദാരിയുടെ ഏറ്റവും വലിയ പരാജയമായി മാഗസിന്‍ ചൂണ്ടിക്കാ‍ണിക്കുന്നത്. അദ്ദേഹത്തിന്‍റെ എതിരാളികള്‍ കൂടുതല്‍ ശക്തി നേടിയതായും മാഗസിന്‍ പറയുന്നു.

ഓസ്ട്രേലിയന്‍ വ്യവസായി ജോസഫ് ഫ്രിസ്‌ല്‍ ആണ് പരാജിതരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്വന്തം മകളെ 24 വര്‍ഷം തുടര്‍ച്ചയായി ശാരീരിക പീഡനത്തിന് വിധേയമാക്കിയതിന് വിചാരണ നേരിടുകയാണ് 73കാരനായ ഫ്രിസ്‌ല്‍. റോമന്‍ കത്തോലിക് പോപ്പ് ആണ് രണ്ടാമത്തെ വലിയ പരാജിതന്‍. സാമ്പത്തിക ക്രമക്കേട് കാണിച്ച അമേരിക്കക്കാരന്‍ ബര്‍ണി മഡോഫ് മൂ‍ന്നാം സ്ഥാനത്തും യു എസ് ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ് ഡോഡ് നാലാം സ്ഥാനത്തുമാണ്.

പരാജിതരുടെ പട്ടികയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ പത്താം സ്ഥാനത്ത് ആണ്. ഇസ്രയേലിലെ രാഷ്ട്രീയ നേതാവ് ബഞ്ചമിന്‍ നെതന്യാഹു ആണ് പരാജിതനായ ഒന്‍പതാമന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :