ഷൊയ്ബ് അക്തറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA| Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (17:45 IST)
PRO
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എന്നാല്‍ അക്തര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്തര്‍. അക്തര്‍ ഓടിച്ച ഹോണ്ട എറ്റിയോസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ കോണ്‍ക്രീറ്റ് ബാരിക്കേഡിലാണ് ഇടിച്ചുകയറുകയായിരുന്നു. കാര്‍ അമിതവേഗതയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :