ഷാവേസിന്റെ ആയുസ് ഒരുവര്‍ഷം കൂടി

കാരക്കസ്‌| WEBDUNIA| Last Modified വ്യാഴം, 19 ജനുവരി 2012 (10:41 IST)
ക്യാന്‍സര്‍ രോഗബാധിതനായ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിനു ഏറിവന്നാല്‍ ഒരു വര്‍ഷം കൂടി മാത്രമേ ആയുസുള്ളെന്ന് അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്‌. താന്‍ പൂര്‍ണമായും രോഗവിമുക്തനായെന്ന് ഷാവേസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഷാവേസിന്റെ അസ്ഥികളില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്യാന്‍സര്‍ വ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരെ ഉദ്ധരിച്ച് ബ്രസീലിയന്‍ മാസികയായ ‘വെജ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ വരെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്‍കുടലിലും മൂത്രനാളിയിലുമാണു ഷാവേസിനു കാന്‍സര്‍ സ്ഥിരീകരിച്ചത്‌. തുടര്‍ന്ന് നടത്തിയ കീമോതെറാപ്പിയും റെഡിയോ തെറാപ്പിയും ശസ്ത്രക്രിയയും പരാജയമായിരുന്നുവെന്നു കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഡോക്ടര്‍മാര്‍ ഷാവേസിനെ അറിയിച്ചിരുന്നു. മാരകമരുന്നുകള്‍ നല്‍കി തന്നെ തളര്‍ത്തരുതെന്ന്‌ അദ്ദേഹം ഡോക്ടര്‍മാരോട്‌ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :