ശ്രീലങ്ക: ആദ്യ വനിതാ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്തു

കൊളംബോ| WEBDUNIA|
PRO
മനുഷ്യാവകാശ സംഘടനകളുടെയും മറ്റു രാജ്യങ്ങളുടെയും എതിര്‍പ്പിനിടെ ശ്രീലങ്കയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസിനെ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെ ഇംപീച്ച് ചെയ്തു.

ചീഫ് ജസ്റ്റീസ് ഷിറാനി ബന്ദാരനായകെ (54) യെ തത്സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടുള്ള പ്രമേയത്തില്‍ പ്രസിഡന്റ് ഒപ്പുവച്ചതായി അദ്ദേഹത്തിന്റെ വക്താവ് മോഹന്‍ സമരനായകെ അറിയിച്ചു.

പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് സെക്രട്ടറി വഴി ഷിറാനി ബന്ദാരനായകെയ്ക്ക് കൈമാറുമെന്നും സമരനായകെ വ്യക്തമാക്കി. അഴിമതി ആരോപണം നേരിടുന്ന ബന്ദാരനായകയെ നീക്കുന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ബന്ദാരനായകെയുടെ സഹോദരി അനധികൃതമായ രീതിയില്‍ അപാര്‍ട്ട്‌മെന്റ് വാങ്ങിയതും ഭര്‍ത്താവ് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമാണ് സര്‍ക്കാര്‍ ഉയര്‍ത്തികൊണ്ടുവന്നത്.

പ്രസിഡന്റിന്റെ സഹോദരനും ധനമന്ത്രിയുമായ ബാസിലിന് സമുന്നതമായ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങള്‍ നല്‍കാനുള്ള നീക്കത്തെ ബന്ദാരനായകെ എതിര്‍ത്തതാണ് ഭരണകൂടത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. തനിക്ക് നീതി ലഭിച്ചില്ലെന്ന് ബന്ദാരനായകെ പറഞ്ഞു.

അതേസമയം, ഇംപീച്ച്‌മെന്റിനെതിരെ കോടതിയില്‍ പ്രതിഷേധം തുടരുകയാണ്. ബന്ദരനായകെയ്ക്ക് പകരം പ്രസിഡന്റ് നിയമിക്കുന്ന ജഡ്ജിയെ അംഗീകരിക്കില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :