ചൈനയില്‍ പുരാതന ബുദ്ധ വിഹാരത്തില്‍ നിന്ന് ഗൌതമ ബുദ്ധന്‍റെ തിരുശേഷിപ്പ് കണ്ടെടുത്തു. ബുദ്ധന്‍റെ തലയോട്ടിയുടെ ഒരു ചെറിയ ഭാഗം അടങ്ങിയ ചെറിയ പേടകമാണ് കണ്ടെടുത്തതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
ചൈനയിലെ നജ്ഞിംഗ് എന്ന സ്ഥലത്ത് നിന്നാണ് 1000 ത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള തീരെ ചെറിയ ബുദ്ധവിഹാരം പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തത്. മുന്‍പ് ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നിടത്ത് നിന്നാണ് ചെറിയ ബുദ്ധ വിഹാരം കുഴിച്ചെടുത്തത്.നാല് നിലകളുള്ള ബുദ്ധ വിഹാരത്തിന് നാലടി ഉയരവും ഒന്നര അടി വീതിയുമാണുള്ളത്.
ബുദ്ധന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കാനായി അശോകന്‍ നിര്‍മ്മിച്ച 84000 ബുദ്ധ വിഹാരങ്ങളില്‍ ഒന്നാണിതെന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു. തടി , വെള്ളി, സ്വര്‍ണ്ണം തുടങ്ങിയവ കൊണ്ടാണ് ബുദ്ധവിഹാരം നിര്‍മ്മിച്ചിരിക്കുന്നത്.
ബുദ്ധ വിഹാരത്തില്‍ നിന്ന് ലഭിച്ച പുരാതന ലിഖിതങ്ങളിലാണ് സ്വര്‍ണ്ണത്തിലുള്ള ശവപ്പെട്ടിക്കുള്ളിലെ വെള്ളി പെട്ടിയില്‍ ശ്രീബുദ്ധന്‍റെ തലയോട്ടിയുടെ ഭാഗങ്ങള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
പെട്ടികള്‍ ഇതുവരെ അധികൃതര്‍ തുറന്ന് നോക്കിയിട്ടില്ല. ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് സൂചന.