വ്യാഴത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ഉപഗ്രഹത്തെ അയയ്ക്കും. ഗ്രഹത്തിലെ ഇതുവരെ അറിയപ്പെടാത്ത ഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ പുതിയ ദൌത്യത്തിലൂടെ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപഗ്രഹം ആയിരിക്കും അയയ്ക്കുക എന്ന് നാസ അറിയിച്ചു. ‘ജുനൊ’ എന്ന ഉപഗ്രഹം ആണ് വ്യാഴത്തിലേക്ക് അയയ്ക്കുന്നത്. ഫ്ലോറിഡയിലെ കേപ് കനാവറലില്‍ നിന്നാകും ഉപഗ്രഹം വിക്ഷേപിക്കുക.
ജുനൊ 2011 ആയിരിക്കും വ്യാഴത്തെ ലക്‍ഷ്യമാക്കി വിക്ഷേപിക്കുക എന്ന് സൂചനയുണ്ട്. വ്യാഴത്തിന്‍റെ അന്തരീക്ഷത്തില്‍ 2016 ല്‍ എത്തുന്ന ഉപഗ്രഹം ഒരു വര്‍ഷം നീളുന്ന ദൌത്യത്തിനിടെ 32 തവണ ഗ്രഹത്തെ വലം വയ്ക്കും.ജുനോ 11 ശാസ്ത്ര ഉപകരണങ്ങളും വഹിക്കും. ഇതില്‍ ചിലവ ഗ്രഹത്തിന്‍റെ ഗുരുത്വാകര്‍ഷണവും കാന്തിക മണ്ഡലവും രാസഘടനയും പഠിക്കുന്നതിനുള്ളതാണ്.
വ്യാഴത്തെ കുറിച്ച് പഠിക്കാന്‍ അയയ്ക്കുന്ന രണ്ടാമത് ഉപഗ്രഹമായിരിക്കും ജുനൊ. ഗ്രഹത്തെ കുറിച്ച് പഠിക്കാന്‍ ആദ്യമായി ‘ഗലീലിയോ’ എന്ന ഉപഗ്രഹമാണ് അയച്ചത്. ഗലീലിയോയുടെ പ്രവര്‍ത്തനം 2003ല്‍ അവസാനിച്ചിരുന്നു.