വ്യവസായി സ്വന്തം കാര്‍ തല്ലിത്തകര്‍ത്തു!

ബീജിംഗ്| WEBDUNIA|
PRO
കാര്‍ തകര്‍ക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ തകര്‍ത്ത കാര്‍ പുതു പുത്തനും കോടികള്‍ വിലയുള്ളതുമാണെങ്കിലോ? ചൈനയിലെ ഒരു വ്യവസായിയാണ് കോടികള്‍ വില മതിക്കുന്ന സ്പോര്‍ട്സ് കാറായ ലംബോര്‍ഗിനി ഗല്ലാര്‍ഡോ വാങ്ങിയിട്ട് അധികം ദിവസം കഴിയുന്നതിനു മുന്‍പ് ദേഷ്യം കൊണ്ട് തല്ലി തകര്‍ത്തത്.

കാര്‍ വാങ്ങി കുറച്ച് ദിവസം കഴിയും മുന്‍പേ കാറിന് ഒരു ചെറിയ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍. കോടീശ്വരനായ വ്യവസായി ഉടന്‍ തന്നെ കാര്‍ നന്നാക്കി തരാന്‍ ഡീലറിനെ സമീപിച്ചു. എന്നാല്‍ കാറിന്റെ പ്രശ്നം പരിഹരിച്ചില്ലെന്ന് മാത്രമല്ല, മെക്കാനിക്കുകള്‍ പണിതപ്പോള്‍ കാറിന്റെ ബമ്പറും ചെറുതായി കേടായി. ഫോര്‍ട്ട്‌കൊച്ചിയിലെ കൌമാരക്കാര്‍ പറയുന്നതു പോലെ ‘ഉടമസ്ഥന്‍ ഉടനെ കാറിന് സ്കെച്ചിട്ടു’. കലിപ്പ് തിളച്ചു കയറിയ വ്യവസായി പൊതു സ്ഥലത്ത് ആളുകള്‍ നോക്കി നില്‍ക്കെ കാറിന്റെ ‘ഊപ്പാട്’ തീര്‍ത്തു.

ബല്‍റ്റ് മുറുക്കി കെട്ടി, മുഴുക്കയ്യന്‍ ഷര്‍ട്ട് ചുരുട്ടി കയറ്റി കാറിന്റെ മുകളില്‍ ചാടി കയറി ഭാരമുള്ള ചുറ്റിക കൊണ്ട് കാറിന്റെ ആപ്പീസ് പൂട്ടിച്ചു. ഒറ്റക്ക് കാര്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ വ്യവസായി കുറച്ച് കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളെയും വാടകക്കെടുത്തു. എല്ലാവരും കൂടിയായപ്പോള്‍ അരമണിക്കൂറിനുള്ളില്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ കാര്‍ ഇരുമ്പുകൂമ്പാരമായി. ചൈനയിലുള്ള ഷാര്‍ന്‍ഡംഗിലെ വ്യവസായിയാണ് കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ ഡീലര്‍ അലസത കാട്ടുന്നതില്‍ ദേഷ്യം മൂത്ത് കാറിനെ പൂര്‍ണ്ണമായും ഇടിച്ച് തകര്‍ത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :