വൈറ്റ് ഹൌസിനു നേരെ പുക ബോംബേറ്

വാഷിംഗ്‌ടണ്‍‍| WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (10:50 IST)
വൈറ്റ് ഹൌസിനു നേരെ വാള്‍സ്ട്രീറ്റ് പൊട്ടസ്റ്റേഴ്സ് പ്രവര്‍ത്തകര്‍ പുക ബോംബ് എറിഞ്ഞു. വൈറ്റ് ഹൌസിനു പുറത്തു പ്രകടനം നടത്തുന്നതിനിടെ പ്രതിഷേധക്കാര്‍ മതിലിനു മുകളിലൂടെ പുക ബോംബ് എറിയുകയായിരുന്നു. സംഭവസമയത്ത് പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും വൈറ്റ് ഹൌസിലുണ്ടായിരുന്നില്ല.

സംഭവത്തെ തുടര്‍ന്നു വൈറ്റ് ഹൌസ് അടച്ചിട്ടു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മിഷേല്‍ ഒബാമയുടെ നാല്‍പ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പുറത്തു നിന്നു ഭക്ഷണം കഴിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പ്രസിഡന്റും കുടുംബവും പോയിരുന്ന സമയത്തായിരുന്നു പ്രതിഷേധക്കാര്‍ വൈറ്റ് ഹൌസിന് നേരെ ബോംബ് എറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :