വേശ്യാവൃത്തിക്ക് എന്ത് പ്രതിസന്ധി!

PROPRO
ആഗോള സാമ്പത്തിക പ്രതിസന്ധി രാഷ്ട്രങ്ങളെ പിടിച്ച് കുലുക്കുകയാണ്. പല കമ്പനികളും ജീവനക്കാരെ പിരിച്ച് വിടാനും തുടങ്ങി.

സ്ഥിതി ഇതായിട്ടും ഒട്ടും കുലുങ്ങാതെ ഒരു വ്യവസായം നിലനില്‍ക്കുകയാണ്. ഏതാണ് ഈ വ്യവസായമെന്നല്ലേ? വേശ്യാവൃത്തി തന്നെ.

ബിസിനസില്‍ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഓസ്ട്രേലിയയിലെ വേശ്യാലയ നടത്തിപ്പുകാര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ആവശ്യക്കാര്‍ കുറയാറില്ലെന്നാണ് തങ്ങളുടെ അനുഭവം എന്നിവര്‍ പറയുന്നു.

ആഗോളമായുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ലക്ഷണവും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടാവില്ലെന്ന് കരുതുന്നു- വേശ്യാലയം നടത്തിപ്പുകാരിയായ കാതറീന്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴൊക്കെ മദ്യം, സിഗരറ്റ്, ചൂതാട്ടം, വേശ്യാവൃത്തി എന്നിവ അഭിവൃദ്ധി പ്രാപിച്ചിട്ടേ ഉള്ളൂ. മദ്യം, പുകവലി, ചൂതാട്ടം, ലൈംഗികത എന്നിവ ഒഴിവാക്കാന്‍ ഏത് സാഹചര്യത്തിലും പുരുഷന്മാര്‍ തയാറാവാത്തതാകാം കാരണം - കാതറീന്‍ പറഞ്ഞു.

സിഡ്നി| WEBDUNIA| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2008 (14:25 IST)
അടുത്ത് തന്നെ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന റഗ്ബി ലീഗ് വേള്‍ഡ് കപ്പ് ബിസിനസ് വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് വേശ്യാലയം നടത്തിപ്പുകാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :