ഗാസ|
WEBDUNIA|
Last Modified ബുധന്‍, 28 ജനുവരി 2009 (10:29 IST)
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ പലസ്തീനില്‍ വീണ്ടും ആക്രമണം ആരംഭിച്ചു. ഇന്നലെ അതിര്‍ത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്‍റെ പുത്തന്‍ ആക്രമണ പരമ്പര അരങ്ങേറിയത്.
ഗാസയില്‍ കടന്ന ഇസ്രയേല്‍ ഹെലികോപ്പ്റ്ററുകള്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 22 ദിവസത്തെ ആക്രമണത്തിന് ശേഷമാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പുതിയ ആക്രമണത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴവാക്കായി.
ഗാസ അതിര്‍ത്തികള്‍ ഇസ്രയേല്‍ വീണ്ടും പൂട്ടി. ഇതോടെ അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമായിരുന്ന അന്താരാഷ്‌ട്ര സഹായം നിലച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചത് ഹമാസാണെന്ന് പ്രതിരോധമന്ത്രി യഹൂദ് ബറാക് ആരോപിച്ചു. മുതിര്‍ന്ന ഹമാസ് നേതാവിന് ആക്രമണത്തില്‍ പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബറാക്ക് ഒബാമയുടെ ദൂതന്‍ ഇസ്രയേലിലെത്തി മണിക്കൂറുകള്‍ക്കകമാണ് പ്രശ്നം വീണ്ടും രൂക്ഷമായത്.