വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു

ക്വാലാലം‌പുര്‍| WEBDUNIA|
PRO
കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം നല്‍കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ദക്ഷിണ ഇടനാഴിയില്‍ വിമാനം തകര്‍ന്നുവീണതായാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്. ഇതോടെ, ഈ വിമാനം സംബന്ധിച്ച് രണ്ടാഴ്ചയിലേറെയായി തുടര്‍ന്നുവന്ന അനിശ്ചിതത്വത്തിന് താല്‍ക്കാലികമായെങ്കിലും അവസാനമായി.

കാണാതായ MH370 എന്ന വിമാനം തകര്‍ന്നു വീണതായി ഈ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് മലേഷ്യന്‍ എയര്‍ലൈന്‍സ് കത്തയച്ചിട്ടുണ്ട്. യാത്രക്കാര്‍ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യത ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.

239 യാത്രക്കാരുമായാണ് ക്വാലാലം‌പുരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ വിമാനം കാണാതായത്. വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബീജിംഗിലേക്ക് പറക്കേണ്ടുന്ന വിമാനം എതിര്‍ദിശയിലേക്ക് പറന്നത് എന്തുകൊണ്ട് എന്നതില്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :