വിദേശ അധിനിവേശമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സിറിയ
ദമാസ്കസ്|
WEBDUNIA|
PTI
രാജ്യത്തിനുനേരെ വിദേശ അധിനിവേശമോ ആക്രമണമോ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെക്ദാദ്. പാശ്ചാത്യ ന്യൂസ് ഏജന്‍സികള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് മെക്ദാദ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണം നടത്താനുള്ള ശേഷി അമേരിക്കയ്ക്കുണ്ട്. എന്നാല്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരായിരിക്കുമെന്നും എന്നാല്‍ സിറിയ പ്രത്യാക്രമണം നടത്തുമെന്ന് മെക്ദാദ് വ്യക്തമാക്കിയതായി പാശ്ചാത്യ മാധ്യമങ്ങളെ ഉദ്ധരിച്ച് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രാസായുധ പ്രയോഗത്താല്‍ സിറിയയില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിറിയയ്ക്കുനേരെ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്. രാസായുധ പ്രയോഗമുണ്ടായെന്ന് തെളിഞ്ഞാല്‍ സിറിയന്‍ ഭരണകൂടം കടുത്ത നടപടി നേരിടുമെന്ന് അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്.
സിറിയ ലക്ഷ്യമാക്കി യുദ്ധക്കപ്പലുകള്‍ അടക്കം സൈനിക സന്നാഹങ്ങള്‍ പെന്റഗണ്‍ ഒരുക്കിക്കഴിഞ്ഞെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.