അമേരിക്കന്‍ നയതന്ത്രങ്ങള്‍ ഒരിക്കല്‍ കൂടി പുറത്ത് വിട്ട ശ്രദ്ധനേടിയ വിക്കിലീക്‌സ് അടുത്തതായി ലക്‍ഷ്യവയ്‌ക്കുന്നത് യു എസ് ബാങ്കുകളെയാണെന്ന് സൂചന. യു എസ് ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള നിരവധി രേഖകള്‍ തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും രേഖകള്‍ വൈകാതെ പുറത്തുവിടുമെന്നും വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാഞ്ച് വെളിപ്പെടുത്തി.
ലണ്ടനില്‍ മാസികയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്കിലീക്സ് മേധാവി അസാഞ്ച്. അമേരിക്കന്‍ ബാങ്കുകളെ സംബന്ധിച്ച അതീവ രഹസ്യവിവരങ്ങള്‍ തന്റെ പങ്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാഖ് - അഫ്‌ഗാന്‍ യുദ്ധ രേഖകള്‍പോലെയോ അമേരിക്കന്‍ നയതന്ത്രരേഖകള്‍ പോലെയൊ വിപുലമല്ലെങ്കിലും സാമ്പത്തിക രംഗത്ത് ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ ഈ രേഖകള്‍ക്കാവുമെന്ന് അസാഞ്ച് അഭിമുഖത്തില്‍ പറഞ്ഞു.
അഴിമതിയുടെ ആവാസവ്യവസ്‌ഥ എന്നാണ് അമേരിക്കന്‍ ബാങ്കിനെ സംബന്ധിച്ച് തന്റെ പക്കലുള്ള രേഖകളെക്കുറിച്ച് അസാഞ്ച് പരാമര്‍ശിച്ചത്. എന്നാല്‍, ബാങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അസാഞ്ച് തയാറായിട്ടില്ല.