ഇസ്ലാമബാദ്|
WEBDUNIA|
Last Modified വ്യാഴം, 26 ജൂണ്‍ 2008 (16:06 IST)
ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതക പൈപ് ലൈന്‍ പദ്ധതിയില്‍ ചേരാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും ചൈന അറിയിച്ചതായി പാക് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പദ്ധതിയില്‍ ചേരാന്‍ ക്ഷണിച്ച് കൊണ്ട് ചൈനയ്ക്ക് ഈ മാസം ആദ്യം കത്തയച്ചിരുന്നു. അനുകൂലമായ മറുപടിയും കിട്ടി - പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാരംഭ ചര്‍ച്ചകള്‍ക്കായി ചൈനീസ് പ്രതിനിധി സംഘം ഉടന്‍ തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഇറാനും അവര്‍ സന്ദര്‍ശിക്കും- പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇറാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ചൈന ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് അറിയുന്നു.
പദ്ധതിക്ക് 1990 ലാണ് രൂപം കൊടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ട ഊര്‍ജ്ജം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. എന്നാല്‍, ഇന്ത്യയുടെ വൈമുഖ്യവും മറ്റും പദ്ധതി നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.