വളരെ ചെറിയ പ്രായത്തില്‍ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിത്: ഉത്തരകൊറിയന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് ട്രംപ്

ഉത്തരകൊറിയന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍| AISWARYA| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (10:51 IST)
ആണവ, മിസൈല്‍ പദ്ധതികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് വലിയ
സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ നൂറാം ദിവസത്തിലാണ് ഇത്തരത്തില്‍ ഒരു കാര്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം മുന്‍‌കാല പ്രസിഡന്റുമാര്‍ കൈകാര്യം ചെയ്ത് വഷളാക്കിയ വിഷയം താന്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. പുതിയ സാമ്പത്തിക ഉപരോധങ്ങള്‍
ഉത്തരകൊറിയയ്‌ക്കെതിരെ
ഏര്‍പ്പെടുത്താനാണ് തന്റെ സര്‍ക്കാറിന്റെ തീരുമാനം. വിഷയം നയപരമായി പരിഹരിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും എന്നാല്‍ അത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പക്വതകാണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തില്‍ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :