ലോസ് ഏഞ്ചലസില്‍ 55 കാറുകള്‍ കത്തിച്ചു

ലോസ് ഏഞ്ചലസ്| WEBDUNIA|
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ അമേരിക്കയിലെ ലോസ് ഏഞ്ചലസ് നഗരത്തില്‍ 55 കാറുകള്‍ തീവച്ചു നശിപ്പിച്ചു. ഹോളിവുഡിന്റെ പരിസരങ്ങളില്‍ ആണ് സംഭവം.

പുതുവര്‍ഷത്തലേന്ന് തുടങ്ങിയ തീവയ്പ്പ് മൂന്ന് ദിവസം തുടര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. 30 വയസ്സിന് താഴെ പ്രായമുള്ള, കറുത്തവേഷം ധരിച്ച വെളുത്ത വര്‍ഗക്കാരനാണ് ദൃശ്യങ്ങളിലുള്ളത്. തീവയ്പ്പ് നടന്ന സ്ഥലങ്ങളിലെല്ലാം ഇയാളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് സൂചന.

തീവയ്പ്പ് വ്യാപകമായതിനേ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :