ലോകത്ത് 11 കോടി വിധവകള്‍ ദാരിദ്രരേഖയ്ക്ക് താഴെ

ന്യുയോര്‍ക്ക്| WEBDUNIA| Last Modified ചൊവ്വ, 25 ജൂണ്‍ 2013 (14:18 IST)
PTI
ലോകത്ത് 11 കോടിയോളം വിധവകള്‍ കഴിയുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെ. അന്താരാഷ്ട്ര വിധവാ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച നല്‍കിയ പ്രസംഗത്തിലാണ് യുഎന്‍ സമിതിയുടെ ഉപമേധാവി ലക്ഷ്മിപുരി ഈ കണക്കുകള്‍ ലോകത്തെ അറിയിച്ചത്.

എട്ടുകോടിയോളം വിധവകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ലക്ഷ്മിപുരി പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിധവകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. പ്രായമായവരെ വിവാഹം കഴിക്കുന്നത് മുതല്‍ എയ്ഡ്‌സ് രോഗത്തിന്റെ വ്യാപനംവരെ വിധവകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

കുട്ടികളുള്ള ചെറുപ്പക്കാരികളായ വിധവകളുടെ ജീവിതം ഒട്ടും സുരക്ഷിതമല്ലയെന്ന് ലക്ഷ്മിപുരി പറഞ്ഞു. വിധവകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്നും ഇത്തരം അനീതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ലക്ഷ്മിപുരി ആവശ്യപ്പെട്ടു. വിധവകളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ധിക്കുന്നതായും ലക്ഷ്മിപുരി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :