ലൈംഗികച്ചുവയുള്ള പരസ്യങ്ങള്‍ക്കെതിരെ ചൈന

ബീജിംഗ്| WEBDUNIA| Last Modified ഞായര്‍, 21 ഫെബ്രുവരി 2010 (14:31 IST)
PRO
ലൈംഗികച്ചുവയുള്ള പരസ്യങ്ങള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളുടെയും ഉല്‍‌പന്നങ്ങളുടെയും ടിവി, റേഡിയോ പരസ്യങ്ങള്‍ അധികൃതര്‍ വിലക്കി.

വിലക്ക് ലംഘിച്ചാല്‍ മാധ്യമങ്ങളിലെ എല്ലാ പരസ്യങ്ങളുടെയും സം‌പ്രേഷണം വിലക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗൌരവമായ ലംഘനമാണെങ്കില്‍ മാധ്യമങ്ങളുടെ ലൈസന്‍സ് തന്നെ റദ്ദാക്കാനാണ് തീരുമാനം.ടിവി ഷോപ്പിംഗ് പ്രോഗ്രാമുകളുടെ സം‌പ്രേഷണത്തിലും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടിവി ഷോപ്പിംഗ് പ്രോഗ്രാമുകളെക്കുറിച്ചുള്ള പരാതികള്‍ ഏറിവരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2009 ആദ്യ പകുതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരസ്ഥലങ്ങളില്‍ ലഭിച്ച പരാതികളില്‍ പകുതിയും ടിവി ഷോപ്പിംഗ് പ്രോഗ്രാമുകളെക്കുറിച്ചുള്ളതായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :