ലാഹോര്‍: പിടിയിലായവരില്‍ അഫ്ഗാനിയും

ലാഹോര്‍| WEBDUNIA| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (10:09 IST)
ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ തീവ്രവാദികളിലൊരാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്. ആക്രമണത്തെ നേരിടാനെത്തിയ ഹെലികോപ്ടറുകള്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു എന്നും മാലിക് പറഞ്ഞു.

തീവ്രവാദികളില്‍ ആറ് പേരെ പൊലീസുകാര്‍ പിടിയിലാക്കി. നാല് പേരെ വെടിവച്ച് കൊന്നു.

വാഗ അതിര്‍ത്തിക്ക് 12 കിലോമീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതു. പൊലീസും തീവ്രവാദികളും തമ്മില്‍ കേന്ദ്രത്തിനകത്ത് മണിക്കൂറുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ആക്രമണം അവസാനിച്ചത്.

പുലര്‍ച്ചെ ഏഴുമണിയോടെ പൊലീസ് വേഷത്തിലെത്തിയ പത്തോളം തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞ ശേഷം കോമ്പൌണ്ടിനകത്ത് പ്രവേശിക്കുകയായിരുന്നു. പരിശീലനത്തിലുള്ള പൊലീസുകാര്‍ പരേഡ് നടത്തുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണ സമയത്ത് 850 പേര്‍ പരിശീലന ക്യാമ്പിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :