ലാഹോര്‍|
WEBDUNIA|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (15:14 IST)
ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളില്‍ ഒരാളെ സുരക്ഷാ സേന പിടികൂടി. രണ്ടുപേരെ വെടിവച്ച് കൊന്നു. ആക്രമണം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തു നിന്ന് രണ്ട് ഗ്രനേഡുകളും തീവ്രവാദികള്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ആശയവിനിമയോപാധികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇരുപത്തഞ്ചോളം വരുന്ന തീവ്രവാദികള്‍ നിരവധി പൊലീസുകാരെ ബന്ദികളാക്കിയിരിക്കുകയാണ്. ആക്രമണത്തില്‍ പരുക്കേറ്റവരെ ലാഹോറിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ലാഹോറിലെ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം തുടങ്ങിയത്. കേന്ദ്രത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഉള്ളില്‍ കടന്ന തീവ്രവാദികള്‍ പിന്നീട് പൊലീസിന് നേരെ വെടിവയ്പ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ 20 പൊലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണ സമയത്ത് 700 പൊലീസുകാര്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.