ലാമയ്ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധം

ജോഹാന്നസ്ബര്‍ഗ്| WEBDUNIA|
ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയ്ക്ക്‌ ദക്ഷിണാഫ്രിക്ക വിസ നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ദലൈലാമയ്ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അടുത്ത വര്‍ഷം ലോകകപ്പ്‌ ഫുട്ബോളിനോടനുബന്ധിച്ചുള്ള സമാധാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് നോര്‍വേ സമാധാന സമ്മാന സമിതി അറിയിച്ചു.

ചൈനീസ് സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണ് ദലൈലാമ വിസ നിഷേധിച്ചതെന്ന് സമിതി ആരോപിച്ചു.

തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കിലെന്ന സമിതി സെക്രട്ടറി ജെറെ ലുന്തര്‍സ്റ്റുഡ് പറഞ്ഞു. ദലൈലാമയ്ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സമാധാന സമ്മേളനത്തില്‍ പ്ങ്കെടുക്കില്ലെന്ന് നോബേല്‍ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റുമായ ഡി ക്ലാര്‍ക്ക്, ആര്‍ച്ച്‌ ബിഷപ്പ്‌ ഡെസ്മണ്ട്‌ ടുട്ടു എന്നിവരും അറിയിച്ചിട്ടുണ്ട്.

ദലൈലാമയ്ക്ക്‌ വിസ നല്‍കാനാവില്ലെന്ന് ഇന്നലെയാണ് ദക്ഷിണാഫ്രിക്ക അറിയിച്ചത്. ചൈനയുടെ സമ്മര്‍ദ്ദം മൂലമാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്ന വാദങ്ങളെ ദക്ഷിണാഫ്രിക്ക നിഷേധിച്ചു. ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്ന സമയത്ത് ലാമ ഈ സമയത്ത്‌ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചാല്‍ ലോകശ്രദ്ധ മുഴുവന്‍ ടിബറ്റന്‍ പ്രശ്നങ്ങളിലേക്ക്‌ മാറും. അതുകൊണ്ടാണ് ലാമയ്ക്ക് വിസ നിഷേധിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :