അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചരിത്രത്തിലാദ്യമായി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഒരു കറുത്ത വര്‍ഗക്കാരനെ തെരഞ്ഞെടുത്തു. ഡെമോക്രറ്റിക് പാര്‍ട്ടി തങ്ങളുടെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുത്ത് മൂന്ന് മാസത്തിനകമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ തീരുമാനം.
മുന്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ കൂടിയായ മൈക്കില്‍ സ്റ്റീല്‍ ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. കഴിഞ്ഞ നവംബറില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് മുക്തമാവാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനമെന്ന് കരുതപ്പെടുന്നു.
റിപ്പബ്ലിക്കന്‍ ദേശീയ സമിതിയില്‍ അംഗമല്ലാതിരുന്നിട്ട് കൂടി 168 അംഗ സമിതിയിലെ 95 പേരും സ്റ്റീലിനെ പിന്തുണച്ചു. ബുഷിന്‍റെ നേതൃത്വത്വത്തോടുള്ള അതൃപ്തിയും സ്റ്റീലിന്‍റെ നിയമനത്തില്‍ പ്രതിഫലിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്.
മെരിലാന്‍ഡ് സ്റ്റേറ്റ്വൈഡ് ഓഫീസിലേയ്ക്ക് 2002ലാണ് ആദ്യമായി സ്റ്റീല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക്കന്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന ജിഒപിഎസിയുടെ ചെയര്‍മാന്‍ കൂടിയാണ് സ്റ്റീല്‍.