റഷ്യന്‍ ചിത്ര പ്രദര്‍ശനത്തിനു പച്ചക്കൊടി

WEBDUNIA|
ഒട്ടേറെ നിയമ പ്രശ്‌നങ്ങള്‍ക്കു ശേഷം റഷ്യന്‍ ഫ്രഞ്ച് ചിത്രകാരന്‍‌മാരുടെ ലണ്ടനിലെ ചിത്ര പ്രദര്‍ശനത്തിനു പച്ചക്കൊടി. ചിത്രം സംരക്ഷിക്കുകയും അവകാശങ്ങളും സംബന്ധിച്ച പ്രത്യേക നിയമത്തില്‍ പെടുത്തിയാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്.

ഈ പ്രത്യേക നിയമത്തിനു കീഴില്‍ റഷ്യയുടെ സാംസ്ക്കാരിക ഏജന്‍സി പ്രദര്‍ശനം നടക്കുന്ന റോയല്‍ അക്കാദമി ഓഫ് ആര്‍ട്ടിലേക്ക് പെയിന്‍റിംഗുകള്‍ കൊണ്ടു പോകാനുള്ള പ്രത്യേക അനുമതി നല്‍കിയത്. പ്രദര്‍ശനത്തില്‍ ചിത്രത്തിന്‍റെ അവകാശം സംബന്ധിച്ച മറ്റു തര്‍ക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതിരിക്കാനും ചിത്രങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനുമാണ് ഈ നിയമം.

റഷ്യയിലെ 1917 ലെ വിപ്ലവത്തിനു ശേഷമുള്ള 120 ചിത്രങ്ങള്‍ സ്വകാര്യ വ്യക്തികളില്‍ നിന്നാണ് ശേഖരിച്ചത്. എക്‍സിബിഷന്‍ നടത്താനുള്ള ലൈസന്‍സ് നല്‍കുമെന്ന് റഷ്യന്‍ വക്താവ് പറയുന്നു. ഈ പ്രത്യേക നിയമമനുസരിച്ച് ചിത്രങ്ങള്‍ ബ്രിട്ടനിലായിരിക്കുമ്പോള്‍ ചിത്രം രചിച്ചവരുടെ അനന്തര തലമുറയില്‍ പെട്ടവര്‍ക്ക് ചിത്രത്തിന്‍‌മേല്‍ അവകാശം സ്ഥാപിക്കാനാകില്ല എന്നതാണ് നിയമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :