രാജിയില്ലെന്ന് മുഷറഫ്

PTIPTI
പ്രസിഡന്‍റ് പദവിയില്‍ നിന്ന് താന്‍ രാജിവച്ചൊഴിയില്ലെന്ന് പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. തനിക്ക് ഇപ്പോഴും ശക്തമായ പിന്തുണ ഉണ്ടെന്നും പ്രതിപക്ഷ കക്ഷികള്‍ക്ക് തന്നെ പുറത്താക്കാന്‍ ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഷറഫിനെ ഇം‌പീച്ച്‌ ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നതന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന് പിന്നാലെ ആണ് മുഷറഫ് ഇതു പറഞ്ഞത്. പി പി പി, പി എം എല്‍(എന്‍)കൂടി ചേര്‍ന്നാലും മുഷറഫിനെ ഇം‌പീച്ച് ചെയ്യാനാവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും സ്വതന്ത്രര്‍ പിന്തുണച്ചാല്‍ പ്രസിഡന്‍റിനെ ഇം‌പീച്ച് ചെയ്യാനാകുമെന്നാണ് നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ മൈക്കല്‍ മക്‍കോണല്‍ വെളിപ്പെടുത്തിയിരുന്നത്.

തന്നെ പിന്തുണയ്ക്കുന്ന പി എം എല്‍ -ക്യു പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍, താന്‍ പ്രസിഡന്‍റ് പദവിയില്‍ തുടരുമെന്ന് മുഷറഫ് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ചൌധരി ഷുജാത് ഹുസൈന്‍റെ നേതൃത്വത്തിലുളള പ്രതിസംഘമാണ് മുഷറഫിനെ സന്ദര്‍ശിച്ചത്.

ഇസ്ലാമാബാദ്| WEBDUNIA|
മുഷറഫിനെ അഞ്ച് കൊല്ലത്തേക്കാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതെന്നും കാലാവധി തീരും വരെ അദ്ദേഹം പദവിയില്‍ തുടരുമെന്നും മുഷറഫിന്‍റെ അടുത്ത സഹായി ആയ പര്‍വേസ് ഇലാഹി പറഞ്ഞു.“ രാജിവയ്ക്കാന്‍ മുഷറഫിന് ഒരു ഉദ്ദേശ്യവുമില്ല”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :