രക്തസമ്മര്‍ദ്ദമോ? സംഗീതം കേള്‍ക്കൂ

PTIPTI
ഒരു പ്രായമെത്തിയവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമായിട്ടുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയുമൊക്കെ ഇതിന് കാരണമാകാം.

എന്നാല്‍, ഇങ്ങനെയുള്ളവര്‍ക്ക് ആശ്വാസം പകരുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ശാന്തമായി സംഗീതം കേള്‍ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപകരിക്കുമെന്നാണ് കണ്ടെത്തിയിട്ടുളളത്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹൈപ്പര്‍‌ടെന്‍ഷന്‍സിന്‍റെ ഇരുപത്തി മൂന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചത്. നാലാഴ്ച ദിവസവും അരമണിക്കൂര്‍ സംഗീതം കേള്‍ക്കുന്ന രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് കാര്യമായ ഫലം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം ലോകവ്യാപകമായി വര്‍ഷം അഞ്ച് ദശലക്ഷം പേര്‍ കൊല്ലപ്പെടുന്നതായാണ് കണക്ക്. സംഗീതം കേള്‍ക്കുന്നത് മനസിന് ശാന്തി നല്‍കുന്നു. രോഗികളുടെ വേദനയും ആശങ്കയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് സംഗീതം ഉപകരിക്കും- പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ ഫ്ലോറന്‍സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പിയട്രോ എ മോഡെസ്റ്റി പറഞ്ഞു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :