യു‌എ‌ഇയില്‍ സ്ത്രീകള്‍ സുപ്രധാന സ്ഥാനങ്ങളില്‍

ദുബായ്| WEBDUNIA|
ഇന്ത്യയില്‍ വനിതാ ബില്‍ പാസാക്കുന്നതിന്‍റെ കോലാഹലങ്ങള്‍ എങ്ങും അലയടിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ രംഗങ്ങളിലും വേണ്ടത്ര പങ്കാളിത്തം നല്‍കി മാതൃക കാട്ടുന്നു. യു എ ഇയുടെ വികസനത്തില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് യു എ ഇയിലെ വാണിജ്യമന്ത്രിയായ ഷെയ്ഖ ലുബ്‌ന അല്‍ ഖാസിമി പറയുന്നു.

കാബിനറ്റില്‍ 18 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്കുണ്ട്. പാര്‍ലമെന്‍റിലെ ഫെഡറല്‍ നാഷണല്‍ കൌണ്‍സിലില്‍ 22.5 ശതമാനം പേര്‍ സ്ത്രീകളാണ്. കോര്‍പ്പറേഷനുകളില്‍ 10 ശതമാനവും സര്‍ക്കാരിന്‍റെ സുപ്രാധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയില്‍ 30 ശതമാനവും സ്ത്രീ പങ്കാളിത്തമുണ്ട് - ഷെയ്ഖ ലുബ്ന അറിയിച്ചു.

യു എ ഇയില്‍ പൊതുമേഖലയില്‍ 66 ശതമാനം ജോലിക്കാരും സ്ത്രീകളാണ്. വ്യാപാര രംഗത്തും സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ടെന്ന് ഷെയ്ഖ ലുബ്‌ന അല്‍ ഖാസിമി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :