യുദ്ധരഹസ്യ ചോര്‍ച്ച: അന്വേഷണത്തിന് എഫ്ബിഐയും

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 31 ജൂലൈ 2010 (12:56 IST)
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക നടപടികള്‍ സംബന്ധിച്ച വിലപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പെന്റഗന്‍ ഉത്തരവിട്ടിട്ടുണ്ട്. യുദ്ധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായവും തേടും.

അന്വേഷണത്തിന് എഫ് ബി ഐ സഹായിക്കുമെന്ന് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സ്‌ വ്യക്തമാക്കി. രഹസ്യ രേഖകള്‍ ചോര്‍ന്നത്‌ അമേരിക്കയുടെ നയതന്ത്രബന്ധങ്ങളേയും വിശ്വാസ്യതയേയും സാരമായി ബാധിക്കുമെന്നും ഗേറ്റ്സ്‌ അഭിപ്രായപ്പെട്ടു. പെന്റഗണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റോബര്‍ട്ട്‌ ഗേറ്റ്സ്‌.

വിക്കി ലീക്ക് എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി യുദ്ധ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പുറത്തുവിട്ടത്. 2004 മുതല്‍ 2010 വരെയുള്ള യു എസ് സൈനിക നടപടികളുമായി ബന്ധപ്പെട്ട രേഖകളാണ് വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :