യുഎസില്‍ പത്ത് സംസ്ഥാനങ്ങളില്‍ പന്നിപ്പനി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (09:48 IST)
അമേരിക്കയില്‍ പത്ത് സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇതുവരെ 100 പേര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഇന്നലെ ടെക്സാസില്‍ പനി ബാധിച്ച് ഒരു പിഞ്ചുകുഞ്ഞ് മരിച്ചു. മെക്സിക്കോയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ പന്നിപ്പനി മരണമാണിത്.

ന്യൂയോര്‍ക്കില്‍‍ 51, കാലിഫോര്‍ണിയയില്‍ 14, ടെക്സാസില്‍ 16 എന്നിങ്ങനെയാണ് പക്ഷിബാധിതരുടെ കണക്ക്. അമേരിക്കയില്‍ സ്കൂള്‍ കയികമേള അടക്കമുള്ള പരിപാടികള്‍ മാറ്റിവച്ചിരിക്കുകയാണ്.

യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ പനി അതിവേഗത്തില്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. പനി പടരുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദ്രുതഗതിയിലുള്ള പ്രതിരോധ പരിപാടികളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :