യു എന്‍ സമാധാന പാലന സേനാംഗങ്ങള്‍ക്കെതിരെ ഉള്ള ആരോപണങ്ങള്‍ ഗൌരവമായായാണ് കാണുന്നതെന്ന് സംഘടന വ്യക്തമാക്കി. എന്നാല്‍, സമാധാന പാലന സേനാംഗങ്ങള്‍ക്കെതിരെ ഉളള ആരോപണങ്ങളിന്മേല്‍ നടപടി എടുക്കാന്‍ സേനാംഗങ്ങളെ ലഭ്യമാക്കിയ രാജ്യങ്ങളുടെ സഹകരണം ആവശ്യമുണ്ട്.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ സമാധാന പാലന സേനാംഗങ്ങള്‍ക്കെതിരെ അഴിമതിയും ലൈംഗിക കുറ്റങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് യു എന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. യു എന്‍ ഓഫീസറായ ജദെന്‍ ഹോള്‍ ലൂറ്റ് ആണ് ഇത് പറഞ്ഞത്.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. ഇതിന് സമാധാനപാലനത്തിന് സൈനികരെ ലഭ്യമാക്കിയ രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ട്- ലൂറ്റ് പറഞ്ഞു.
കോണ്‍ഗോയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള സമാധാന പാലന സേനാംഗങ്ങള്‍ ആയുധ വ്യാപാരം നടത്തിയെന്ന് അരോപണമുണ്ടായിരുന്നു. ആയുധം നല്‍കിയതിന് പ്രതിഫലമായി സൈനികര്‍ സ്വര്‍ണ്ണം വാങ്ങിയെന്നും ആരോപണമുണ്ട്. മോറോക്കോയില്‍ നിന്നുള്ള സൈനികര്‍ ഐവറി കോസ്റ്റില്‍ തദ്ദേശവാസികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ടായിട്ടുണ്ട്.
യു എന്‍ സമാധാന പാലന സേനാംഗങ്ങള്‍ ഉന്നത നിലവാരം പുലത്തുന്നുവെന്‍ ഉറപ്പ് വരുഹ്തുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ലൂറ്റ് അറിയിച്ചു.