മ്യാന്‍‌മറില്‍ തെരഞ്ഞെടുപ്പ്; സ്യൂചിയും മത്സരിക്കുന്നു

യാങ്കൂണ്‍| WEBDUNIA|
PRO
PRO
മ്യാന്‍‌മറില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യാന്‍‌മറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യ നേതാവ്‌ ഓംഗ്‌ സാന്‍ സ്യൂചിയും മത്സരിക്കുന്നുവെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

നാല്‍‌പ്പത്തിയഞ്ച് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സ്യൂചിയുടെ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) 44 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്‌. 1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല.

ഇത്തവണയും സ്യൂചിയുടെ പാര്‍ട്ടിയുടെ വിജയം രാഷ്ട്രീയ നിരീക്ഷകര്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി നീണ്ട്പോരാട്ടം നടത്തിയ സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :