മ്യാന്‍‌മറില്‍ തടവുകാരെ മോചിപ്പിക്കുന്നു

യാങ്കൂണ്‍| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (10:22 IST)
മ്യാന്‍മറിലെ പട്ടാള ഭരണകൂടം തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നു. 2010ലെ പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് തടവുകാരെ മോചിപ്പിക്കുന്നത്. 6313 തടവുകാരെയാണ് മോചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മോചിപ്പിക്കപ്പെടുന്നവരില്‍ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല.

രണ്ടായിരത്തോളം രാഷ്ട്രീയ തടവുകാരാണ് ജയിലുകളില്‍ കഴിയുന്നത്. എന്നാല്‍ കുറച്ചു പേരെയെങ്കിലും മോചിപ്പിച്ചേക്കുമെന്നാണ് പ്രതിപക്ഷകക്ഷികള്‍ പ്രതീക്ഷിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ പ്രതിനിധി തോമസ്‌ ഒജേയ ക്വിന്ത്വാന അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. ക്വിന്ത്വാന മടങ്ങിയ ഉടനെയാണ് തടവുകാരെ മോചിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :