മൊബൈല്‍ ഫോണുമായി ജയിലില്‍ എത്തിയ പൂച്ച പിടിയില്‍!

റിയോ ഡി ജെനീറോ| WEBDUNIA|
PRO
PRO
തടവുകാരെ രക്ഷപ്പെടാന്‍ സഹായിക്കുന്ന എസ്കേപ്പ് കിറ്റുമായി ജയിലില്‍ എത്തിയ പൂച്ചയെ പിടികൂടി. റിയോ ഡി ജെനീറോയിലെ അറപ്റാക ജയിലിലാണ് സംഭവം. പൂച്ചയുടെ പുറത്ത് ടാപ്പ് ഉപയോഗിച്ച് കെട്ടിവച്ചനിലയില്‍ ആയിരുന്നു കിറ്റ്.

മൊബൈല്‍ ഫോണ്‍, വാള്‍ ചാര്‍ജ്ജര്‍, ബാറ്ററികള്‍, ഇയര്‍ഫോണ്‍, ഹാക്സോബ്ളേഡ് തുടങ്ങിയവയാണ് എസ്കേപ്പ് കിറ്റില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ വളര്‍ത്തുന്ന വെളുത്ത പൂച്ചയാണിത്.

ജയിലിന്റെ പ്രധാന ഗേറ്റ് കടക്കുന്നതിനിടെയാണ് കാവല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇതിനെ പിടികൂടി. എന്നാല്‍ പിടികൂടിയത് മൃഗത്തെ ആയതിനാല്‍ ഇതിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാരെ കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :