ലേസര്‍ രശ്മിയുടെ സഹായത്തോടെയാണ് ചിത്രം ചന്ദ്രന്‍െറ ഭ്രമണപഥത്തില്‍ എത്തിച്ചത്. ലൂണാര്‍ റെസിസ്റ്റന്‍സ് ഓര്ബിറ്ററിലേക്കാണ് (എല്‍ആര്‍ഒ) ചിത്രം അയച്ചത്. 2009 മുതല്‍ എല്‍ആര്‍ഒ ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. പരീക്ഷണ വിജയത്തെ വന്‍ നേട്ടമായാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. സമീപ ഭാവിയില്‍ മറ്റ് ഡാറ്റകള്‍ ഇത്തരത്തില്‍ അയക്കാന്‍ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.
മെരിലാന്‍ഡിലെ ഗൊദാര്‍ദ് സ്പേസ് ലിഫ്റ്റ് സെന്ററിലെ നെക്സ്റ്റ് ജെനറേഷന് ലേസര്‍ റേഞ്ചിംഗ് സ്റ്റേഷനില്‍ നിന്നാണ് മൊണാലിസ പെയിന്റിംഗ് അയച്ചത്. ചിത്രത്തെ വിവിധ സെക്ഷനുകള്‍ ആക്കി തിരിച്ചാണ് അയച്ചത്. എല്‍ആര്‍ഒ അവ സ്വീകരിക്കുകയും അതിന് ശേഷം അത് യഥാര്‍ഥ ചിത്രമാക്കി മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഇത് വിജയകരമായി ഭൂമിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ലേസര്‍ രശ്മിയുടെ സഹായത്തോടെ ചന്ദ്രനിലെത്തുന്ന ആദ്യ ഡിജിറ്റല്‍ ചിത്രമായി അങ്ങനെ മൊണാലിസ പെയിന്റിംഗ് മാറുകയും ചെയ്തു.