വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2009 (10:19 IST)
മെക്സിക്കോയില്‍ പടര്‍ന്നു പിടിച്ച പന്നിപ്പനി പടരാതിരിക്കാന്‍ അയല്‍ രാജ്യങ്ങള്‍ നടപടി തുടങ്ങി. കാനഡയിലേക്ക് വ്യാപിച്ച വൈറസ് തങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് കടക്കാതിരിക്കാന്‍ ന്യൂസിലന്‍ഡും അമേരിക്കയും ആരോഗ്യ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ അപകടകരമായ അവസ്ഥയില്ലെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു.
അതേസമയം, മെക്സിക്കോയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. 1600 പേര്‍ക്ക് പനി ബാധിച്ചതായാണ് കണക്ക്. സാഹചര്യം നേരിടാന്‍ മെക്സിക്കോയില്‍ ആരോഗ്യ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കുന്നതിന് ആളുകളോട് വീടുകളില്‍ തന്നെ തങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
സ്കൂളുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചു. എയര്‍പോര്‍ട്ട് അടക്കമുള്ള സ്ഥലങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാനഡയില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ന്യൂയോര്‍ക്ക് സിറ്റി സ്കൂളില്‍ 200 കുട്ടികള്‍ക്ക് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. 1968ലെ ഹോങ്കോങ്ങ് ഫ്ലൂവില്‍ ലോകത്താകെ പത്ത് ലക്ഷം പേര്‍ മരിച്ചിരുന്നു.