മൃഗശാലയില്‍ നാലു വയസുകാരന്‍ ഗൊറില്ലയുടെ കൂട്ടില്‍ വീണു: കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു കൊന്നു- ദൃശ്യങ്ങള്‍
മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് വീണ നാലു വയസുകാരന് പരുക്ക്.
ഒഹായോ|
സജിത്ത്|
Last Modified ഞായര്‍, 29 മെയ് 2016 (14:10 IST)
മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് വീണ നാലു വയസുകാരന് പരുക്ക്. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് സംഭവം നടന്നത്. കുട്ടിയെ രക്ഷിക്കാനായി ഗൊറില്ലയെ വെടിവച്ചു കൊന്നു.
അബദ്ധത്തില്‍ കുട്ടി കൂട്ടിനകത്തേക്ക് വീഴുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏകദേശം 180 കിലോഗ്രാം ഭാരമുള്ള 17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. കുട്ടി കൂട്ടിനകത്തേക്ക് വീണയുടനെ ഗൊറില്ല കുട്ടിയേയും എടുത്ത് കൂച്ചിന്റെ ഒരു മൂലയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗൊറില്ലയെ വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തയ്യാറായത്. പത്ത് മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗൊറില്ലയെ കൊല്ലാന്‍ സാധിച്ചത്. ബാലനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.