മുബാറക്ക് ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക്

കെയ്റോ| WEBDUNIA| Last Modified വെള്ളി, 23 ഓഗസ്റ്റ് 2013 (10:47 IST)
PRO
സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം ജീവപര്യന്തം ശിക്ഷ നേരിടുകയായിരുന്ന മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി. മുബാറക്കിനെ വീട്ടുതടങ്കിലാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

മുബാറക്കിനു ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കിയതിന്റെ പേരിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വീട്ടുതടങ്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര കലാപം രൂക്ഷമായ ഈജിപ്തില്‍ മുര്‍സി അനുകൂലികരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ്. നിരവധി പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :